ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ബാഹുബലിയൊരുക്കിയ രാജമൗലി തെലുങ്ക് സിനിമയിലെ സൂപ്പര്‍താരങ്ങളായ ജൂനിയര്‍ എന്‍ടിആറിനേയും രാം ചരണ്‍ തേജയേയും നായകന്മാരാക്കിയാണ് രാജമൗലി ആര്‍ആര്‍ആര്‍ ഒരുക്കിയത്. ബ്രഹ്മാണ്ഡ സിനിമയായ ആര്‍ആര്‍ആറിന് അതിനൊത്ത സ്വീകരണം തന്നെയാണ് ആരാധകര്‍ നല്‍കിയത്. ഇതിനോടകം തന്നെ പല കളക്ഷന്‍ റെക്കോര്‍ഡുകളും തിരുത്തിയ ആര്‍ആര്‍ആര്‍ വന്‍ വിജയമായി മാറിയിരിക്കുകയാണ്.
