തീയേറ്ററിൽ റിലീസ് ആയി എത്തിയ ഒരു മലയാള ചിത്രത്തെ കുറിച്ചാണ് നമ്മൾ ഇവിടെ ഷെയർ ചെയ്യുന്നത് ധ്യാൻ ശ്രീനിവാസന്റെ രചനയിൽ ഷഹദ് സംവിധാനം ചെയ്തു മാത്യു തോമസ്, ദിലീഷ് പോത്തൻ, സൈജു കുറുപ്പ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ പ്രകാശൻ പറക്കട്ടെ.
നാട്ടിൽ ഒരു പലചരക്ക് കട നടത്തുന്ന ഒരാളാണ് പ്രകാശൻ ഭാര്യയും രണ്ട് മക്കളുമുണ്ട്. കുറച്ചു കഷ്ടപ്പെട്ട് തന്നെയാണ് ജീവിതം മുന്നോട്ടു പോകുന്നത്.
മൂത്തമകനായ ദാസനെ കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടു പോകുന്നത്. പഠിത്തത്തിൽ ഒന്നും വലിയ താല്പര്യം ഇല്ലാതെ പറ്റുന്ന സമയത്തൊക്കെ കൂട്ടുകാരൻറെ കൂടെ കറങ്ങി നടക്കുക എന്നതാണ് പ്രധാന പരിപാടി. ദാസനെ ജീവിതത്തിൽ നടക്കുന്ന ഒരു അപ്രതീക്ഷിത കാര്യമാണ് സിനിമയുടെ പ്രധാന സംഭവമായി അവതരിപ്പിക്കുന്നത്.
സിനിമയിൽ പോസിറ്റീവ് ആയി അനുഭവപ്പെട്ട കാര്യങ്ങളിൽ ഒന്ന് ദിലീഷ് പോത്തന്റെ പ്രകടനം തന്നെയാണ്. ആ കഥാപാത്രത്തെ കൃത്യമായി തന്നെ അവതരിപ്പിക്കാൻ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. വൈകാരിക നിമിഷങ്ങളിൽ പ്രകടനത്തിന്റെ കയ്യടക്കം കൂടി കാണാം.
മാത്യു തോമസിൻറെ പ്രകടനം ഒരു റിപ്പീറ്റ് ഫീൽ ചെയ്യുന്ന സാഹചര്യം ഉണ്ടായിരുന്നു. ചില സ്ഥലങ്ങളിൽ ഒക്കെ നന്നായിട്ടുണ്ട്.
സൈജു കുറുപ്പിന്റെ ചില സീനുകൾ ചിരിക്കാനുള്ളത് ഉണ്ടായിരുന്നു അത് രസകരമായി ചെയ്തിട്ടുണ്ട്.
സിനിമയിലുടനീളം നോക്കിയാൽ ചില സീനുകൾ ഒക്കെ രസകരമായി വന്നിട്ടുണ്ട്. ഇമോഷണൽ ടച്ച് ഒക്കെ വരുന്ന സമയത്ത് അത്യാവശ്യം നന്നായി തന്നെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളൊക്കെ സംവിധായകൻ നടത്തിയിട്ടുണ്ട്.
പ്രകാശം പരക്കട്ടെ എന്ന ചിത്രത്തിലെ ദാസൻ എന്ന കഥാപാത്രത്തിൻറെ അവസ്ഥയിലാണ് സിനിമയും. കുറെ അവിടെ കഥ നടക്കുന്നു കുറെ ഇവിടെ കടകഥ നടക്കുന്നു എന്നല്ലാതെ ചിത്രത്തിൽ ഫോക്കസ് നൽകാൻ തിരക്കഥക്ക് സാധിച്ചിട്ടില്ല.
ചിരിപ്പിക്കാനുള്ള ശ്രമങ്ങൾ സിനിമയിൽ ഏറെ ഉണ്ടെങ്കിലും വർക്ക് ആയത് വളരെ കുറച്ചു മാത്രമാണ്. ധ്യാൻ ശ്രീനിവാസൻ ന്റെ കഥാപാത്രത്തിലൂടെ കൊണ്ടുവന്ന തമാശ ഒക്കെ സിനിമയുടെ ഏറ്റവും വലിയ നെഗറ്റീവ് കളിൽ ഒന്നായിരുന്നു. ഭാഷാശൈലിയും ഒരു പ്രശ്നമായി തന്നെ തോന്നി.
മിക്ക കഥാപാത്രങ്ങളും അവരുടെ രീതിയിലേക്ക് കൊണ്ടുവരാൻ വല്ലാതെ മുട്ടുന്നതായി തോന്നി. റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥാപാത്രങ്ങളെ കൊണ്ടുവരുന്നുണ്ട് എങ്കിൽ കൂടിയും അവർക്കായി കൊണ്ടുവരുന്ന പശ്ചാത്തലങ്ങൾ ഇമ്പ്രെസ്സ് ആയില്ല എന്നുള്ളതും ഒരു വിഷയമാണ്.
ഒരു ഫീൽ ഗുഡ് മൂവി ആകാനുള്ള ചേരുവകൾ കൊണ്ട് വരുമ്പോഴും ചില സീനുകളിൽ അത് ഫീൽ ചെയ്യുന്നു എന്നല്ലാതെ ഓവറോൾ മികച്ച നിൽക്കുന്നില്ല.
കഥാപാത്രങ്ങൾ അവരുടെ സ്പേസിലെ പെരുമാറ്റം എന്നൊക്കെ നോക്കുമ്പോൾ വിശ്വസനീയമായ രീതിയിൽ കൊണ്ടുവരുന്നതിൽ സിനിമ പലപ്പോഴും പരാജയപ്പെടുന്നുണ്ട്. അത് സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ തന്നെ തോന്നിയിട്ടുള്ള ഒരു കാര്യമാണ്. ട്രെയിലറിൽ നല്ല പ്രതീക്ഷ നൽകിയിരുന്നു എങ്കിൽ കൂടെയും അതിനോട് നീതിപുലർത്താൻ ചിത്രത്തിന് സാധിച്ചിട്ടില്ല.