Priyan ottathilanu malayalam movie review

ഹോമിയോ ഡോക്ടറായ പ്രിയദർശനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം. ഭാര്യയും മകൾക്കുമൊപ്പം ഒരു ഫ്ലാറ്റിലാണ് പ്രിയൻ താമസിക്കുന്നത്. ചിത്രത്തിലെ ട്രെയിലറിൽ തന്നെ പ്രിയന്റെ ഓട്ടത്തെ കുറിച്ച് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. ആരു വിളിച്ചാലും അവിടെ എത്തുകയും അവരെ സഹായിക്കുകയും കൂടെ നിൽക്കുകയാണ് ചെയ്യുന്ന ഒരു വ്യക്തി അതാണ് പ്രിയൻ. അപ്പോഴും അയാളുടെ വ്യക്തിജീവിതത്തിൽ അയാൾ ശ്രദ്ധ നൽകുന്നുണ്ടോ എന്നുള്ളത് ഒരു പ്രധാനകാര്യം ആണല്ലോ. അങ്ങനെ സിനിമ പ്രിയന്റെ ലോകം നമുക്ക് കാണിച്ചു തരുന്നു. ഒരു പ്രത്യേക ദിവസത്തെ സംഭവങ്ങളെ ആസ്പദമാക്കി ആണ് സിനിമ മുൻപോട്ടു പോകുന്നത്. പ്രിയനേ പോലുള്ള ഒരു വ്യക്തിയെ ജീവിതത്തിൽ കണ്ടിട്ടുണ്ടെങ്കിൽ നമുക്ക് റിലേറ്റഡ് ചെയ്യാൻ പറ്റുന്ന ഒരു കഥാപാത്രമായാണ് ആൻറണി പ്രിയനേ നമ്മളുമായി പങ്കുവയ്ക്കുന്നത്. ഈ ചിത്രം മുന്നോട്ടുപോകുന്നത് പ്രിയദർശൻ എന്ന കഥാപാത്രത്തിൻറെ തോളിലേറി തന്നെയാണ്. ആ കഥാപാത്രത്തെ എല്ലാരീതിയിലും മികച്ചതാക്കാൻ ഷറഫുദ്ദീനു സാധിച്ചു എന്നതാണ് ചിത്രത്തിൻറെ പ്രധാന പോസിറ്റീവായി പറയാനുള്ളത്. നന്മയുടെ ഒരു സ്പേസിൽ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഡയലോഗുകളിലൂടെ മാത്രം കഥാപാത്രത്തിൻറെ നന്മ പ്രകടിപ്പിക്കാതെ അദ്ദേഹത്തിൻറെ പ്രവൃത്തികളിലൂടെയും ജീവിതശൈലി കളിലൂടെയും അത് പ്രകടിപ്പിക്കുന്നതാണ് കാണിച്ചിരിക്കുന്നത്. അയാൾ അങ്ങനെ ആണെന്നുള്ള ഒരു ഫീൽ സിനിമയിൽ വ്യക്തമായി തന്നെ കൊണ്ടുവന്നിട്ടുണ്ട്. പ്രിയന്റെ ഭാര്യ വേഷത്തിലെത്തുന്ന അപർണ ദാസ് ഉം നല്ല പ്രകടനം കാഴ്ച വച്ചു. ഭർത്താവിന്റെ ഓട്ടത്തിനിടയിൽ ഭാര്യ എന്നുള്ള ഒരു സാഹചര്യത്തിൽ വളരെ നല്ല രീതിയിൽ അപർണ അവതരിപ്പിച്ചു. മറ്റൊരു പ്രധാന വേഷത്തിൽ എത്തുന്നത് നൈല ഉഷയാണ് ഈ കഥാപാത്രം വരുമ്പോൾ തുടക്കത്തിൽ നല്ല രീതിയിൽ അനുഭവപ്പെട്ടില്ല എന്നാൽ കൂടി ഹാഫ് അവസാനവും ഒക്കെ ആകുമ്പോൾ നൈല ഉഷ മികച്ച പ്രകടനം തന്നെ രേഖപ്പെടുത്തുന്നുണ്ട്. ജാഫർ ഇടുക്കി, ബിജു സോപാനം, സുധി കോപ്പാ, അശോകൻ, ഹരിശ്രീ അശോകൻ എന്നിവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ബിജു സ്വപാനത്തിന് പല സീനുകളും വളരെ രസകരമായിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ താരം ഈ സിനിമ ഗസ്റ്റ് റോളിൽ എത്തുന്നുണ്ട് സിനിമയിൽ. ഈ സിനിമയുടെ ഒരു പ്രധാന ട്രാക്കിൽ ഉൾപ്പെടുന്ന ഒരു സംഭവം കൂടിയാണ് അത്. പാട്ടുകൾ സിനിമയുടെ ഒഴുക്കിനൊപ്പം തന്നെ പോകുന്നുണ്ട് പശ്ചാത്തല സംഗീതവും ഛായാഗ്രഹണവും ഉം പോസിറ്റീവായി അനുഭവപ്പെട്ട കാര്യങ്ങൾ തന്നെയാണ്. പ്രിയനേ പോലുള്ള കഥാപാത്രം നമ്മൾ മുൻപും മലയാളസിനിമയിൽ കണ്ടിട്ടുള്ളത് തന്നെയാണ് തന്റെ ജീവിതത്തിലെ ഓട്ടവും അതു മൂലം മറ്റുള്ളവരുടെ സന്തോഷവും അത് മൂലം പ്രിയന് നഷ്ടപ്പെടുന്ന കാര്യങ്ങളെക്കുറിച്ചും ഒക്കെയാണ് സിനിമ പശ്ചാത്തലത്തിൽ വരുന്നത്. തമാശക്ക് പ്രാധാന്യം നൽകി മുൻപോട്ടു പോകുമ്പോൾ വർക്ക് ആയ തമാശകൾ തന്നെയാണ് കൂടുതലും. അതിനേക്കാളുപരി എനിക്ക് വളരെ രസകരമായി തോന്നിയ ഒരു കാര്യം ഈ പശ്ചാത്തലത്തെ ഓർഗാനിക് അവതരിപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ്. ടെൻഷൻ ഉള്ള കാര്യങ്ങളൊക്കെ സിനിമയിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും പ്രിയനെ പോലെ തന്നെ പ്രേക്ഷകർക്കും വലിയ ടെൻഷൻ ഒന്നും ഉണ്ടാവുന്നില്ല. അത് ഫീൽ ചെയ്യിപ്പിക്കുന്ന അതിൽ സംവിധായകൻ വിജയിക്കുന്നുണ്ട്. ചില ജൂനിയർ ആർട്ടിസ്റ്റുകൾ യുടെ പ്രകടനം അല്പം മോശമായിരുന്നു എന്ന് തന്നെ പറയാം. സിനിമയിൽ ചിലയിടത്ത് ഒരിടത്ത് തന്നെ നിൽക്കുന്നു എന്ന ഒരു അവസ്ഥ ഉണ്ടായിരുന്നു. ഓവറോൾ ഒരു വാച്ച് ചെയ്യാവുന്ന ഒരു നല്ല ഫീൽ ഗുഡ് മൂവി തന്നെയാണ് ആണ്.


Related articles