തീയറ്റർ റിലീസിന് ശേഷം ഓടി റിലീസായി എത്തിയ ഒരു തെലുങ്ക് ചിത്രത്തെ കുറിച്ചാണ് നമ്മൾ ഇന്ന് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ചിത്രത്തിൻറെ മലയാളം ഡബ് വേർഷനും അവൈലബിൾ ആണ് നെറ്ഫ്ലിക്സിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. വേണു ഉദുകുല സംവിധാനം ചെയ്തു സായി പല്ലവി, റാണ ദഗുബാട്ടി തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ വിരാടപർവ്വം.
പ്രിയാമണി മണി, നന്ദിതാദാസ്, നവീൻ ചന്ദ്ര, സെറീന വഹാബ്, ഈശ്വരി റാവു തുടങ്ങിയവരാണ് സിനിമയിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. തെലുങ്കാന പ്രദേശത്തെ തൊണ്ണൂറുകളിൽ ഉണ്ടായിരുന്ന നക്സൽ പ്രസ്ഥാനങ്ങളുടെ പശ്ചാത്തലത്തിലാണ് ആണ് വിരാടപർവ്വം എന്ന ചിത്രം കഥ പറയുന്നത്.
വേദിക എന്ന നായികയുടെ കഥയിലൂടെയാണ് ചിത്രം പോകുന്നത് നായികയുടെ ജനനം തന്നെ അവിസ്മരണീയമായ രീതിയിലാണ് സംവിധായകൻ നമുക്ക് കാണിച്ചു തരുന്നത്.
അവിടെ നിന്നും വർഷങ്ങൾക്കുശേഷമുള്ള നായികയുടെ കാലം കാണിക്കുമ്പോൾ നക്സൽ പ്രസ്ഥാനങ്ങളുടെ സ്വാധീനവും അവരെ തിരഞ്ഞുള്ള പോലീസിൻറെ വരവും നാട്ടിലെ പ്രശ്ന സാഹചര്യങ്ങളും ഒക്കെ വിശദമായി തന്നെ സിനിമ പറയുന്നുണ്ട്.
ആരണ്യ എന്ന തൂലിക നാമത്തിൽ എഴുതുന്ന പ്രസ്ഥാനത്തിൻറെ നേതാവായ രവിയുടെ അക്ഷരങ്ങളോട് തോന്നിയ ഇഷ്ടമാണ് വേദികയുടെ ജീവിതവും മാറ്റിമറിക്കുന്നത്.
രവിയെ നേരിട്ട് കാണാനും അയാളോട് തോന്നിയ പ്രണയം അറിയിക്കാനുമുള്ള വേദികയുടെ യാത്രകളാണ് സിനിമയെ മുന്നോട്ട് കൊണ്ടുപോകുന്നത്.
നേരത്തെ സൂചിപ്പിച്ചല്ലോ വേദികളുടെ ജനനം തന്നെ സംഘർഷഭരിതമായ ഒരു സാഹചര്യത്തിലാണ് സംഭവിക്കുന്നത് എന്ന് അതിനുശേഷം കഥ നടക്കുന്ന കാലത്തെ കൊണ്ടു വരുമ്പോഴും ആ നാടും ഇടവും ജനങ്ങളും ഒക്കെ പശ്ചാത്തലത്തെ നല്ല രീതിയിൽ തന്നെ ബിൽഡ് ചെയ്തു കൊണ്ടു പോകുന്നുണ്ട്.
വേദികയെ തന്നെ ഫോക്കസ് ചെയ്ത് മുന്നോട്ടു പോകുമ്പോൾ അവരുടെ യാത്രയായി തന്നെ ആ കാഴ്ചകൾ പ്രേക്ഷകരിലേക്ക് വരുന്നുണ്ട്
എന്നാൽ ഒഴുക്കോടുള്ള ഈ യാത്ര വളരെ കുറച്ചു നേരം മാത്രമേ സിനിമയിൽ ഉണ്ടായിരുന്നുള്ളൂ എന്നത് തന്നെയാണ് ചിത്രം നേരിടുന്ന പ്രധാന പ്രശ്നവും.
സായിപല്ലവി ഒറ്റക്ക് തന്നെ വിരാടപർവ്വം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട് വേദികയുടെ കഥാപാത്രത്തിന്റെ ഇമോഷൻസ് ഒക്കെ മികച്ച രീതിയിൽ തന്നെ സായിപല്ലവി അവതരിപ്പിച്ചിട്ടുണ്ട്. റാണയുടെ പ്രകടനത്തെ കുറിച്ച് പറയുകയാണെങ്കിൽ ഒരു ഓകെ മാത്രമായിട്ടാണ് തോന്നിയിട്ടുള്ളത്.
സിനിമയുടെ തുടക്കത്തിൽ രവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പഞ്ച് പിന്നീട് അതേപോലെ മുൻപോട്ടു കൊണ്ടുപോകാൻ സാധിക്കുന്നില്ല എന്നതും തിരക്കഥയുടെ ഒരു പ്രശ്നമായി അനുഭവപ്പെട്ടു.
ഇവരെ കൂടാതെ ഒട്ടനവധി കഥാപാത്രങ്ങളുടെ നിര ഉണ്ടെങ്കിൽ പോലും ഗംഭീരം എന്ന് അനുഭവപ്പെട്ട ഒന്നും ഫീൽ ചെയ്തില്ല. ആ കാലഘട്ടം കൊണ്ടുവന്നു എന്നുള്ളതൊക്കെ അത്യാവശ്യം നല്ലതായി തന്നെ അനുഭവപ്പെട്ടു.
ടെക്നിക്കൽ വശങ്ങൾ നോക്കിയാൽ ചായഗ്രഹണം കൊള്ളാമെന്നു തോന്നി. എന്ത് സംഭവിക്കും എന്ന് ഒരു ആകാംക്ഷ ഇടയ്ക്ക് തോന്നുന്നുണ്ടെങ്കിലും പലപ്പോഴും കഥ മുന്നോട്ടു പോകുന്നില്ല. നക്സൽ പ്രസ്ഥാനങ്ങളും അവരുടെ അണികളും ഒക്കെ സിനിമയിൽ വരുന്നുണ്ടെങ്കിലും അവരുടെ രാഷ്ട്രീയത്തെ എത്രമാത്രം സിനിമയിൽ പ്രതിഫലിക്കാൻ സാധിച്ചു എന്നുള്ളത് ചോദ്യമാണ്.
മികച്ച അഭിനേതാക്കൾ സിനിമയിൽ ഉണ്ടെങ്കിലും അവർക്ക് പ്രകടനം കാഴ്ച വെക്കാൻ ഉള്ള സ്പേസ് ഒന്നും സിനിമ നൽകുന്നില്ല. ഒരു ആവറേജ് അനുഭവം ആയിട്ടാണ് വിരാടപർവ്വം അനുഭവപ്പെട്ടിട്ടുള്ളത്.