Yaanai tamil movie review

തീയേറ്റർ റിലീസായി എത്തിയ ഒരു തമിഴ് ചിത്രത്തെക്കുറിച്ചാണ് ഇന്ന് നമ്മൾ നിങ്ങളുമായി ഷെയർ ചെയ്യുന്നത് അത് ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്ത സംവിധാനം ചെയ്തു ചെയ്തു അരുൺ വിജയ്, പ്രിയ ഭവാനി, ശങ്കർ സമുദ്രക്കനി, യോഗി ബാബു, അമ്മു അഭിരാമി, രാമചന്ദ്ര രാജു, രാധിക ശരത് കുമാർ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ യാനി.

രാമനാഥപുരത്ത് ഉള്ള PRV ഫാമിലിയെ കേന്ദ്രീകരിച്ചാണ് കഥ ആരംഭിക്കുന്നത്.
ഇവർക്ക് രാമേശ്വരത്ത് ഉള്ളസമുദ്രത്തിൻറെ കുടുംബവുമായി ആയികുറച്ചു പ്രശ്നങ്ങൾ ഒക്കെ ഉണ്ട്അതെന്താണെന്ന് ഒന്നും തുടക്കത്തിൽ അങ്ങനെ വ്യക്തമായി പറയുന്നില്ല

PRV കുടുംബത്തിലെ ഇളയ സന്തതിയാണ് നായകനായ രവി. സമുദ്രം വും മകൻ ലിംഗയും പാണ്ടിയുടെ മരണത്തിന് പ്രതികാരം ചെയ്യാൻ നടക്കുകയാണ്.

എന്ത് സംഭവിച്ചാലും കുടുംബത്തെ രക്ഷിക്കും എന്ന് പറഞ്ഞ നമ്മുടെ നായകനും ഏറ്റവും ലളിതമായി യാനി എന്ന ചിത്രത്തിൻറെ പശ്ചാത്തലം ഇതാണെന്നു പറയാം. ഈ പശ്ചാത്തലത്തിൽ എന്തൊക്കെ സംഭവിച്ചേക്കാം എന്നുള്ള ഒരു ഊഹം സാധ്യമാണെങ്കിൽ നിങ്ങൾ അത്യാവശ്യം തമിഴ് സിനിമകൾ പ്രത്യേകിച്ച് ഹരിയുടെ സിനിമകൾ കണ്ടിട്ട് ഉണ്ടാവേണ്ടതാണ്.

ഹരിയുടെ കരിയർ നോക്കിക്കഴിഞ്ഞാൽ ഹിറ്റായ ചിത്രങ്ങൾ അദ്ദേഹത്തിൻറെ ലിസ്റ്റിലുണ്ട് എന്നതിൽ യാതൊരു തർക്കവുമില്ല. ഫാമിലി ഇമോഷനും, ആക്ഷനും, കോമഡിയും ഒക്കെ മിക്സ് ചെയ്തു ഫാസ്റ്റായി കഥ പറയുന്ന രീതിയാണ് അദ്ദേഹം മിക്കപ്പോഴും കൊണ്ടുവന്നിട്ടുള്ളത്.

കഴിഞ്ഞ കുറച്ചു സിനിമകൾ നോക്കിയാൽ നിരാശയാണ് നൽകിയിട്ടുള്ള എന്നത് മറ്റൊരു വസ്തുത. യാനി യിൽ എത്തുമ്പോൾ ഫോർമുലയിൽ തന്നെ നിൽക്കുന്ന ഒരു സിനിമ അനുഭവമാണ് സമ്മാനിക്കുന്നത്. കണ്ടുശീലിച്ച ഒരു പശ്ചാത്തലത്തിൽ തന്നെയാണ് സിനിമ പോകുന്നത് എങ്കിലും എവിടെയോ ഒരു പ്രതീക്ഷ തുടക്കത്തിൽ നൽകുന്നത് ആസ്ഥാനത്താണെന് വൈകാതെതന്നെ പ്രേക്ഷകന് ബോധ്യപ്പെടുന്നുമുണ്ട്.

കുടുംബത്തിനുവേണ്ടി നിൽക്കുന്ന ആരെയും തല്ലാൻ മടിക്കാത്ത മനസ്സ് നിറയെ സ്നേഹം ഉള്ള രവിയെ അരുൺ വിജയ് യ രസകരമായി തന്നെ ചെയ്തിട്ടുണ്ട്. ഗംഭീരപ്രകടനം എന്നല്ല ഇത്തരം റോളിൽ അദ്ദേഹം സ്യൂട്ട് ആയിട്ടുണ്ട് എന്ന് മാത്രം.

സമുദ്ര കനി കൊള്ളാമെന്നു തോന്നി യോഗി ബാബു എന്ന കഥാപാത്രം വരുന്നു കോമഡി പറയുന്നു പോകുന്നു വീണ്ടും വരുന്നു കോമഡി പറയുന്നു പോകുന്നു എന്നിങ്ങനെയാണ്.

സിനിമയിൽ ചിരിപ്പിക്കാൻ പെടാപ്പാട് പെടുന്ന ഒട്ടനവധി സീനുകളുണ്ട് എങ്കിലും ഒന്ന് രണ്ടു സീനുകളിൽ ചിരിക്കാൻ സാധിച്ചു എന്നുള്ളത് ആശ്വാസം തന്നെയാണ്. നായികയ്ക്ക് പ്രാധാന്യം ഒക്കെ ഫീൽ ചെയ്യുന്നുണ്ടെങ്കിലും സർഫസിലുള്ള ഒരു ഫീൽ മാത്രമായി നിൽക്കുകയാണ്.
സിനിമയിൽ തുടങ്ങിയോ ഉടനീളം മാത്രമല്ല കുറച്ചുകഴിയുമ്പോൾ നായികാ കഥാപാത്രത്തെ അനാവശ്യമായി കോംപ്ലിക്കേറ്റഡ് ആകുന്നുണ്ട്.

സംവിധായകൻ വില്ലനെയും സംഘത്തെയും കൊണ്ടു വരുമ്പോഴും ഡെപ്ത് കൊണ്ടുവരാൻ സാധിച്ചിട്ടില്ല അവസാനത്തെ സീൻ ഒക്കെ വരുമ്പോൾ ഒരു രീതിയിലും ഒന്നും സിംഗ് ആവാത്ത അവസ്ഥയായിരുന്നു സിനിമ കണ്ടപ്പോൾ.

ക്യാമറ വർക്ക് അത്യാവശ്യം കൊള്ളാമെന്നു തോന്നി പ്രത്യേകിച്ച് ആക്ഷൻ രംഗങ്ങളിൽ ഒക്കെ.

ഒരു ഫോർമുല സിനിമയിൽ നിന്നും ഒരു വ്യത്യാസം പോലും വരുത്താതെ ഇവിടെയും ഹരി പ്ലെയ്‌സ്‌ ചെയ്യുന്നുണ്ട് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും തുടർച്ചയും പറയുമ്പോൾ ആക്ഷൻ, കോമഡി, ഫാമിലി ഇമോഷൻ, ആക്ഷൻ, കോമഡി, ഫാമിലി ഇമോഷൻ തുടങ്ങിയ രീതിയിൽ റിപ്പീറ്റ് അടിച്ചു കൊണ്ടിരിക്കുകയാണ് സിനിമ മൊത്തം എന്നുമാത്രം.

ഇതിനിടയിൽ സിനിമയിൽ ചില വലിയ സംഭവങ്ങൾ ഒക്കെ പരിഹരിക്കപ്പെടുന്നുഉണ്ട് ഈ സ്പേസിന് അകത്തു നിന്നുകൊണ്ട് ആലോചിച്ചാൽ തന്നെ ഇത് എന്താ ഇങ്ങനെ എന്ന് പ്രേക്ഷകനെ കൊണ്ട് പലവട്ടം ചിന്തിപ്പിക്കുന്ന സാഹചര്യം.

ഒരുപക്ഷേ യോഗി ബാബുവിനെ കൊണ്ടുവന്നു ചിരിപ്പിക്കാൻ ഞാൻ സാധിച്ചതിനേക്കാൾ ഈ സീരിയസ് സംഭവങ്ങൾക്ക് പ്രേക്ഷകരെ ചിരിപ്പിക്കാൻ സാധിക്കുന്നുണ്ട്.

കൊമേഴ്സ്യൽ പടങ്ങൾ എന്നാൽ ഈ ഒരു ഫോർമാറ്റിൽ മാത്രമാണെന്ന് വിശ്വസിക്കുന്നവർക്ക് സിനിമ ഇഷ്ട്ടപെട്ടെക്കാം.


Related articles